English| മലയാളം

Archive

March 5th, 2011

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ചരിത്രം

നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടോടുകൂടിയേ വ്യക്തമാകുന്നുള്ളു. ഈ കാലയളവില്‍ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹര്‍ഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാല്‍ നീലേശ്വരം എന്ന പേര്‍ വന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ പ്രദേശത്തെ പ്രസിദ്ധമായ തളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നീല കണ്ഠേശ്വരനില്‍ (ശിവന്‍) നിന്ന് നീല കണ്ഠേശ്വരം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞ് നീലേശ്വരമായി രൂപാന്തരപ്പെട്ടതാണെന്നും പറയപ്പെടുന്നു.