English| മലയാളം

Archive - News

February 23rd, 2021

വസ്തു നികുതി ഒറ്റത്തവണ തീര്‍പ്പാക്കുന്നവര്‍ക്ക് പിഴപലിശ 31/03/2021വരെ പൂര്‍ണ്ണമായും ഒഴിവാക്കി

 നീലേശ്വരം നഗരസഭയില്‍ വസ്തു നികുതി, തൊഴില്‍ നികുതി എന്നിവ 2021 മാര്‍ച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സ്വീകരിക്കുന്നതാണ്. കുടിശ്ശികയായ വസ്തു നികുതി ഒറ്റത്തവണ തീര്‍പ്പാക്കുന്നവര്‍ക്ക് പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയി ട്ടുള്ളതാണ്. നഗരസഭയിലെ നികുതിദായകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു

 നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിന് കിഫ്ബി മുഖാന്തിരം അനുവദിച്ച 12.5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.  

February 17th

നഗരകേന്ദ്രീകൃത വികസനത്തിലൂന്നി നീലേശ്വരം നഗരസഭാ ബജറ്റ്

 നഗരകേന്ദ്രീകൃത വികസനത്തിലൂന്നി

നീലേശ്വരം നഗരസഭ വികസന സെമിനാര്‍

നീലേശ്വരം നഗരസഭയുടെ 2021-22 വര്ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്

  • Read more
  • നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് നഗരസഭ

     നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.നിലേശ്വരം നഗരസഭയും പടന്നക്കാട് കാർഷിക കോളേജ് NSS യൂണിറ്റും സംയുക്തമായാണ് ഇപ്പോൾ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.

    പ്രവാസി സഭ -2021 വികസന സ്വപ്നങ്ങൾക്ക് കരുത്ത് പകർന്ന് പ്രവാസികൾ

      നീലേശ്വരം നഗരസഭ സംഘടിപ്പിച്ച പ്രവാസി സഭ -2021 ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന നിരവധി നീലേശ്വരം സ്വദേശികൾ ഓൺ ലൈൻ സംവിധാനത്തിലും നാട്ടിലുള്ള പ്രവാസികൾ നേരിട്ടും സഭയിൽ പങ്കെടുത്തു.

    നീലേശ്വരം നഗരസഭയടക്കം 30 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഹരിത ഓഫീസ് ആയി പ്രഖ്യാപിച്ചു

     സംസ്ഥാനത്ത് പതിനായിരത്തിലധികം ഓഫീസുകള്‍ റിപ്പബ്ലിക് ദിനത്തില്‍ ഹരിത ഓഫീസുകളായി ബഹു.

    നീലേശ്വരം നഗരസഭയില്‍ വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു.

     നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പുമായി ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു. 2020 മാര്‍ച്ച് മുതല്‍ കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നിര്‍ത്തി വെച്ച പരിശീലനമാണ് വീണ്ടും ആരംഭിച്ചത്. 

    നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു.

     കോവിഡ് വാക്സിനേഷനു വേണ്ടി കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളില്‍ ഒന്നായ നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ വാക്സിനേഷനുവേണ്ടി ഒരുക്കിയത്.

    നീലേശ്വരം രാജാ റോഡ് വികസനം-അലൈന്‍മെന്‍റ് കല്ലുകള്‍ പാകി

    14 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന നീലേശ്വരം രാജാ റോഡിന്‍റെ അലൈന്‍മെന്‍റ് കല്ലുകള്‍ പാകി.  1300 മീറ്റര്‍ നീളത്തില്‍ നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് നിര്‍മ്മിക്കുന്നത്.  16.25  കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്.  ഇതില്‍ 8.8 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുവേണ്ടിയാണ്.  അലൈന്‍മെന്‍റ് കല്ലുകള്‍ പാകിയതോടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമി റവന്യൂ