14 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്ന നീലേശ്വരം രാജാ റോഡിന്റെ അലൈന്മെന്റ് കല്ലുകള്‍ പാകി. 1300 മീറ്റര്‍ നീളത്തില്‍ നീലേശ്വരം ഹൈവേ മാര്‍ക്കറ്റ് ജംഗ്ഷന് മുതല്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് വരെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ റോഡ് നിര്‍മ്മിക്കുന്നത്. 16.25 കോടി രൂപയാണ് കിഫ്ബി മുഖേന റോഡിന് അനുവദിച്ചത്. ഇതില്‍ 8.8 കോടി രൂപ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്കുന്നതിനുവേണ്ടിയാണ്. അലൈന്മെന്റ് കല്ലുകള്‍ പാകിയതോടെ സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കുന്ന ഭൂമി റവന്യൂ വിഭാഗം അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വ്വേ നടപടികളിലേക്ക് കടന്നു. ഇതിനുവേണ്ടി പ്രത്യേകം തഹസില്‍ദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി. ശാന്ത, വൈസ് ചെയര്മാന് പി.പി. മുഹമ്മദ് റാഫി, മുന്‍ എം.എല്‍.എ. കെ.പി. സതീഷ് ചന്ദ്രന്, നഗരസഭാ മുന്‍ ചെയര്മാന് പ്രൊഫ. കെ.പി. ജയരാജന്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, പി. സുഭാഷ്, ടി.പി. ലത, ദാക്ഷായണി കുഞ്ഞിക്കണ്ണന്, മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ദാമോദരന്‍, എറുവാട്ട് മോഹനന്, ഇ. ഷജീര്‍, കൗണ്‍സിലര്‍മാര്‍, രാജാ റോഡ് നിര്‍മ്മാണ സഹായ കമ്മിറ്റി അംഗങ്ങള്‍, പി.ഡബ്ല്യു.ഡി, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.