English| മലയാളം

നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു.

 കോവിഡ് വാക്സിനേഷനു വേണ്ടി കാസര്‍ഗോഡ് ജില്ലയില്‍ തിരഞ്ഞെടുക്കപ്പെട്ട സെന്‍ററുകളില്‍ ഒന്നായ നീലേശ്വരം നഗരസഭാ താലൂക്ക് ആശുപത്രിയില്‍ കോവിഡ് വാക്സിനേഷന്‍ ആരംഭിച്ചു. വിപുലമായ സജ്ജീകരണങ്ങളാണ് താലൂക്ക് ആശുപത്രിയില്‍ വാക്സിനേഷനുവേണ്ടി ഒരുക്കിയത്. വാക്സിനേഷനുവേണ്ടി വരുന്ന ആളുകള്‍ക്ക് സാമുഹിക അകലം പാലിച്ചുകൊണ്ട് ഇരിക്കുവാനുള്ള സൗകര്യവും വാക്സിനേഷന് ശേഷം അരമണിക്കൂര്‍ വിശ്രമിക്കാനുള്ള   പ്രത്യേക സൗകര്യവും ഇവിടെ ആരംഭിച്ചിട്ടുണ്ട്. 

 
നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്ത,വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ്റാഫി, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ ടി.പി.ലത, വാര്‍ഡ് കൗണ്‍സിലര്‍ വി.വി.ശ്രീജ, താലൂക്കാശുപത്രി സൂപ്രണ്ട് ഡോ:ജമാല്‍ അഹമ്മദ്, ഡോ:വി.സുരേശന്‍, ഡോ:ജോണ്‍, എ.വി.സുരേന്ദ്രന്‍, ശാന്ത, ശ്രീമണി, ശ്രീലത, ബീന, കുഞ്ഞികൃഷ്ണന്‍, എം.ശശിധരന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
 
ആശുപത്രി സൂപ്രണ്ട് ഡോ.ജമാല്‍ അഹമ്മദിന് ആദ്യ ഡോസ് നല്‍കികൊണ്ടാണ് നീലേശ്വരത്ത് വാക്സിനേഷന്‍ ആരംഭിച്ചത്.