English| മലയാളം

നീലേശ്വരം നഗരസഭയില്‍ വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു.

 നീലേശ്വരം നഗരസഭ, കേരള സര്‍ക്കാര്‍ സാംസ്ക്കാരിക വകുപ്പുമായി ചേര്‍ന്ന് കൊണ്ട് നടപ്പിലാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് കലാപരിശീലനം വീണ്ടും ആരംഭിച്ചു. 2020 മാര്‍ച്ച് മുതല്‍ കോവിഡ്-19 പ്രോട്ടോകോള്‍ പ്രകാരം നിര്‍ത്തി വെച്ച പരിശീലനമാണ് വീണ്ടും ആരംഭിച്ചത്. 

 
മോഹിനിയാട്ടം, നാടന്‍പാട്ട്, മറുത്തുകളി, പൂരക്കളി എന്നീ ഇനങ്ങളിലാണ് നീലേശ്വരം നഗരസഭ പരിശീലനം നല്‍കുന്നത്. സുഭാഷ് അറുകര, കലാമണ്ഡലം ശിവരഞ്ജിനി, എം.രാജേഷ്, എ.രാഗേഷ് എന്നീ കലാകാരډാരാണ് പരിശീലനം നല്‍കുന്നത്.
 
തൈക്കടപ്പുറം പാലിച്ചോന്‍ ദേവസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങ് നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പി.പി.മുഹമ്മദ്റാഫി ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അന്‍വര്‍ സാദിക്, മുന്‍കൗണ്‍സിലര്‍ കെ.തങ്കമണി എന്നിവര്‍ സംസാരിച്ചു.