English| മലയാളം

നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് നഗരസഭ

 നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.നിലേശ്വരം നഗരസഭയും പടന്നക്കാട് കാർഷിക കോളേജ് NSS യൂണിറ്റും സംയുക്തമായാണ് ഇപ്പോൾ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഏക്കറോളം വിസ്തൃതിയിലുള്ള കോവിലകം ചിറ കുള വാഴകളാലും പായലുകളാലും നിറഞ്ഞിദിക്കുകയാണ്.മനുഷ്യധ്വാനം കൊണ്ട് ഇവ നീക്കം ചെയ്യൽ വലിയ പ്രയാസകരമാണെന്ന് മനസ്സിലായപ്പോൾ ,കാർഷിക കോളേജ് ഡീൻ ഡോ:സുരേഷ് മുൻകൈയ്യെടുത്ത് കാർഷിക സർവ്വകലാശാലയുടെ കുമരകം നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഉപയോഗിക്കുന്ന Amphibian weed Collector (കരയിലും വെള്ളത്തിലും ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക യന്ത്രം)ഇവിടേക്ക് എത്തിക്കാൻ മുൻകൈ എടുക്കുകയും ഇന്ന് മുതൽ പായൽ നീക്കൽ തുടങ്ങുകയും ചെയ്തു