English| മലയാളം

Archive - Page

March 17th, 2011

March 7th

വിവരാവകാശ നിയമം

വിവരാവകാശ നിയമം - 2005

ആമുഖം

2010 നവംബര്‍ 1 ന് നീലേശ്വരം നഗരസഭ നിലവില്‍ വന്നു. അതുവരെ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ നീലേശ്വരം ബ്ലോക്കില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തായിരുന്നു ഇന്നത്തെ നീലേശ്വരം നഗരസഭ പ്രദേശം. 26.23 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള നഗരസഭയുടെ അതിരുകള്‍  വടക്ക് കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയും, മടിക്കൈ ഗ്രാമപഞ്ചായത്തും, തെക്ക് ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും,  കിഴക്ക് കിനാനൂര്‍ കരിന്തളം, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്.

March 5th

ഹോസ്പ്പിറ്റല്‍ കിയോസ്ക്

ആശുപത്രിയില്‍ നടക്കുന്ന ജനന മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാനും 24 മണിക്കൂറിനുള്ളില്‍ ആശുപത്രി അധികൃതര്‍ മുഖാന്തിരം സെക്ഷന്‍ 12 സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനും ഈ സംവിധാനത്തിലൂടെ കഴിയുന്നു.

ചരിത്രം

നീലേശ്വരത്തിന്റെ സാംസ്കാരിക ചരിത്രം ക്രിസ്ത്വബ്ദം എട്ടാം നൂറ്റാണ്ടോടുകൂടിയേ വ്യക്തമാകുന്നുള്ളു. ഈ കാലയളവില്‍ നീലേശ്വരവും പരിസരപ്രദേശങ്ങളും രണ്ടാം ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. നീല മഹര്‍ഷി തപസ്സിരുന്ന സ്ഥലമായിരുന്നതിനാല്‍ നീലേശ്വരം എന്ന പേര്‍ വന്നു എന്നൊരു ഐതിഹ്യമുണ്ട്. ഈ പ്രദേശത്തെ പ്രസിദ്ധമായ തളി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ നീല കണ്ഠേശ്വരനില്‍ (ശിവന്‍) നിന്ന് നീല കണ്ഠേശ്വരം എന്ന സ്ഥലനാമം ഉരുത്തിരിഞ്ഞ് നീലേശ്വരമായി രൂപാന്തരപ്പെട്ടതാണെന്നും പറയപ്പെടുന്നു.