നീലേശ്വരം നഗരസഭയില്‍ വസ്തു നികുതി, തൊഴില്‍ നികുതി എന്നിവ 2021 മാര്‍ച്ച് 31 വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സ്വീകരിക്കുന്നതാണ്. കുടിശ്ശികയായ വസ്തു നികുതി ഒറ്റത്തവണ തീര്‍പ്പാക്കുന്നവര്‍ക്ക് പിഴ പലിശ പൂര്‍ണ്ണമായും ഒഴിവാക്കിയി ട്ടുള്ളതാണ്. നഗരസഭയിലെ നികുതിദായകര്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിന് കിഫ്ബി മുഖാന്തിരം അനുവദിച്ച 12.5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
നഗരകേന്ദ്രീകൃത വികസനത്തിലൂന്നി
നീലേശ്വരം നഗരസഭയുടെ 2021-22 വര്‍ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍
നീലേശ്വരം കോവിലകം ചിറ ശുചീകരിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.നിലേശ്വരം നഗരസഭയും പടന്നക്കാട് കാർഷിക കോളേജ് NSS യൂണിറ്റും സംയുക്തമായാണ് ഇപ്പോൾ ഇതിനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
നീലേശ്വരം നഗരസഭ സംഘടിപ്പിച്ച പ്രവാസി സഭ -2021 ശ്രദ്ധേയമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്ന നിരവധി നീലേശ്വരം സ്വദേശികൾ ഓൺ ലൈൻ സംവിധാനത്തിലും നാട്ടിലുള്ള പ്രവാസികൾ നേരിട്ടും സഭയിൽ പങ്കെടുത്തു.