English| മലയാളം

നീലേശ്വരം - പേപ്പര്‍ലെസ് നഗരസഭ

01/01/2014 മുതല്‍ പേപ്പര്‍ലെസ് സംവിധാനം നീലേശ്വരം നഗരസഭയില്‍ നിലവില്‍  വരികയുണ്ടായി . 7 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഈ സംവിധാനത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്നത്. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്,താമസ സര്‍ട്ടിഫിക്കറ്റ്, കെട്ടിടകാലപഴക്ക സര്‍ട്ടിഫിക്കറ്റ്, ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റ് ,ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ്  ഈ സംവിധാനത്തിലൂടെ ഓഫീസില്‍ കൈകാര്യം ചെയ്യപ്പെടുന്നത്. ഇതില്‍ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് , ജനന(1980-2013) -മരണ(1970-2013) - വിവാഹ (ഹിന്ദുമാര്യേജ്-2008-2011, കോമണ്‍മാര്യേജ് - 2010 - 2014) സര്‍ട്ടിഫിക്കറ്റ് എന്നിവ പൊതു ജനങ്ങള്‍ക്ക് നീലേശ്വരം നഗരസഭാ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേക്കായി അപേക്ഷ നല്‍കേണ്ടതില്ല. ( സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തലുകള്‍ക്ക് ഇത് ബാധകമല്ല.).