English| മലയാളം

നീലേശ്വരം നഗരസഭ വികസന സെമിനാര്‍

നീലേശ്വരം നഗരസഭയുടെ 2021-22 വര്ഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര് ശ്രീവത്സം ഓഡിറ്റോറിയത്തില് വെച്ച് നടന്നു. ബഹു:തൃക്കരിപ്പൂര് എം.എല്.എ ശ്രീ.എം.രാജഗോപാലന് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്പേഴ്സണ് ശ്രീമതി.ടി.വി.ശാന്ത അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ശ്രീ.പി.പി.മുഹമ്മദ്റാഫി സ്വാഗതമാശംസിച്ചു.

 

സ്ഥിരംസമിതി ചെയര്മാന്മാരായ ശ്രീ.പി.സുഭാഷ്, ശ്രീമതി.ടി.പി.ലത, ശ്രീ.കെ.പി.രവീന്ദ്രന്, ശ്രീമതി.ദാക്ഷായണി കുഞ്ഞിക്കണ്ണന്, കൗണ്സിലര്മാരായ ശ്രീമതി.പി.ഭാര്ഗ്ഗവി, ശ്രീ.റഫീക് കോട്ടപ്പുറം, ശ്രീ.ഷംസുദ്ദീന് അരിഞ്ചിറ, ശ്രീ.ടി.അബൂബക്കര്, K.ബാലകൃഷ്ണൻ പ്രഫ:KP ജയരാജൻ ,KV ദാമോദരൻ ,എറുവാട്ട് മോഹനൻ ആസൂത്രണസമിതി വൈസ് ചെയര്മാന് ശ്രീ.ടി.വി.ദാമോദരന് എന്നിവര് സംസാരിച്ചു.