നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രിയുടെ ഒ.പി.ബ്ലോക്കിന് കിഫ്ബി മുഖാന്തിരം അനുവദിച്ച 12.5 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി.കെ.കെ.ശൈലജ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു.
നീലേശ്വരം താലൂക്കാശുപത്രിയില്‍ നടന്ന ചടങ്ങില്‍ ബഹു.തൃക്കരിപ്പൂര്‍ എം.എല്‍.എ ശ്രീ.എം.രാജഗോപാലന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ശ്രീമതി.ടി.വി.ശാന്ത, വൈസ് ചെയര്മാന് ശ്രീ.പി.പി.മുഹമ്മദ്റാഫി, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.വി.ഗൗരി, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രിമതി.ദാക്ഷായണി കുഞ്ഞിക്കണ്ണന്, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി.വി.വി.ശ്രീജ, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു.
ചടങ്ങില്‍ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ:എ.ജമാല്‍ അഹമ്മദ് സ്വാഗതവും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ശ്രീമതി.ടി.പി.ലത നന്ദിയും രേഖപ്പെടുത്തി