English| മലയാളം

നീലേശ്വരം ഇനി ഡിജിറ്റൈസ്ഡ് പേപ്പര്‍ലെസ് നഗരസഭ

      നീലേശ്വരം നഗരസഭയെ കേരളത്തിലെ ആദ്യകടലാസുരഹിത ഡിജിറ്റൈസ്ഡ് നഗരസഭയാക്കി മാറ്റുന്നതിന്‍റെ ഭാഗമായി നഗരസഭാ കോണ്‍ഫറന്‍സ്ഹാളില്‍ ഏര്‍പ്പെടുത്തിയ ചടങ്ങ് ബഹു.സബ് കളക്ടര്‍ ശ്രീ.ജീവന്‍ബാബു ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങള്‍ ഒരുക്കിയത് .നഗരസഭാ ചെയര്‍പ്പേഴ്സണ്‍ വി.ഗൌരി അദ്ധ്യക്ഷയായി. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ടി.വി അമ്പൂട്ടി,പി.വി സുരേഷ് ബാബു , ദാക്ഷായണി കുഞ്ഞിക്കണ്ണന്‍ ,കെ.കാര്‍ത്ത്യായനി , കെ ജാനു , കൌണ്‍സിലര്‍മാരായ പി.ഭാര്‍ഗവി , ഇ.ഷജീര്‍ , ഇബ്രാഹിം പറമ്പത്ത് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എന്‍.വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. കേരള സര്‍വ്വകലാശാലയില്‍ നിന്നും പി.എച്ച.ഡി ബിരുദം നേടിയ നഗരസഭാ  സെക്രട്ടറി എന്‍.വിജയകുമാര്‍ , സംസ്ഥാന കേരളോല്‍സവത്തില്‍ വോളിബോള്‍ ഒന്നാംസ്ഥാനം നേടിയ നീലേശ്വരം യങ്സ്റ്റാര്‍ ടീമംഗങ്ങള്‍ എന്നിവരെ അനുമോദിച്ചു. വൈസ് ചെയര്‍മാന്‍ ടി.വി ശാന്ത സ്വാഗതവും സൂപ്രണ്ട് പി.എം.ബാബു നന്ദിയും പറഞ്ഞു.