കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ് നീലേശ്വരം. കലാ സാംസ്കാരിക രംഗങ്ങളില്‍ ഏറെ മുന്‍പന്തിയിലായതിനാല്‍ കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനം എന്നാണ് നീലേശ്വരം അറിയപ്പെടുന്നത്. കോലത്തിരി രാജകുടുംബത്തിലെ നീലേശ്വര രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു നീലേശ്വരം. ശിവദേവന്റെ നാട് എന്ന് അര്‍ത്ഥം വരുന്ന നീലകണ്ഠേശ്വരം ലോപിച്ചാണ് നീലേശ്വരം എന്ന പേരു വന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത് . നീലേശ്വരത്ത് ശിവ പ്രതിഷ്ഠ നടത്തിയ നീലമഹര്‍ഷിയുടെ പേരില്‍ നിന്നാണ് നീലേശ്വരം ഉണ്ടായതെന്ന വാദം കൂടി നിലവിലുണ്ട്.